NEWSROOM

പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കഴി‍ഞ്ഞ വർഷം ജൂണിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ നടൻ ഒളിവിൽപ്പോയിരുന്നു

Author : ന്യൂസ് ഡെസ്ക്


പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാലു വയസുകാരിയായ പെൺകുട്ടിയെ ഉപദ്രവിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കഴി‍ഞ്ഞ വർഷം ജൂണിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ നടൻ ഒളിവിൽപ്പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുത്തരവ്.

SCROLL FOR NEXT