NEWSROOM

ലൈംഗിക പീഡനകേസ്; മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു

Author : ന്യൂസ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു.  തുടർന്ന് അറ്സ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ അന്വേഷണ സംഘം ജാമ്യത്തിൽ വിട്ടു.

സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മുകേഷിനെ ചോദ്യം ചെയ്തത്.

മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.

SCROLL FOR NEXT