NEWSROOM

നടൻ പ്രേം കുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാൻ

നിലവിൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് പ്രേം കുമാർ

Author : ന്യൂസ് ഡെസ്ക്

നടൻ പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നിലവിൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് പ്രേം കുമാർ. ഗവർണറുടെ ഉത്തരവിന്മേൽ ആണ് നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് രാജി സമർപ്പിച്ചതിനെ തുടർന്നാണ് പ്രേം കുമാറിനെ താൽക്കാലിക ചെയർമാനായി നിയമിച്ചിരിക്കുന്നത്. ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് വിവിധ മേഖലകളിൽ  നിന്നുള്ള സമ്മർദ്ദങ്ങളും വിമർശങ്ങളും ശക്തമായതോടെയായിരുന്നു രഞ്ജിത്തിൻ്റെ രാജി. സംഭവത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും മേൽ സമ്മർദം ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി കേസിൽ ഇടപെട്ടിരുന്നു. 

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എൽഡിഎഫിനുള്ളിലും അഭിപ്രായമുയർന്നിരുന്നു. രഞ്ജിത്തിനെ അനുകൂലിച്ച മന്ത്രി സജി ചെറിയാൻ്റെ നിലപാടും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

SCROLL FOR NEXT