NEWSROOM

നടിമാർ ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് നല്ല കാര്യം; സിനിമ സമൂഹത്തിൽ നടക്കുന്നത് ചൂണ്ടിക്കാട്ടുകയാണ്: ഉണ്ണി മുകുന്ദൻ

സമൂഹത്തിലെ ലഹരി ഉപയോ​ഗവും അക്രമസംഭവങ്ങളും വർധിക്കുന്നത് മാർക്കോ പോലുള്ള സിനിമകൾ കൊണ്ടല്ല

Author : ന്യൂസ് ഡെസ്ക്


സിനിമ മേഖലയിലെ ദുരനുഭവങ്ങൾ നടിമാർ തുറന്ന് പറയുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമ സമൂഹത്തിൽ നടക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

സമൂഹത്തിലെ ലഹരി ഉപയോ​ഗവും അക്രമസംഭവങ്ങളും വർധിക്കുന്നത് മാർക്കോ പോലുള്ള സിനിമകൾ കൊണ്ടല്ല. സിനിമയ്ക്ക് മനുഷ്യരെ സ്വാധിനിക്കാൻ കഴിയില്ല. കേരളത്തിലേക്ക് എങ്ങനെ ലഹരി എത്തുന്നു, സ്കൂളുകളിൽ അത് ആരാണ് വിതരണം ചെയ്യുന്നത് എന്നതൊക്കെ പണ്ടുമുതൽ കേൾക്കുന്നതാണ്. ഇത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

സമുഹത്തിലെ ലഹരി ഉപയോ​ഗത്തെപ്പറ്റിയുള്ള ദൂഷ്യവശങ്ങൾ സ്കൂൾതലം മുതൽ കുട്ടികളിലെത്തിക്കണം. വീടുകളിൽ സുധാര്യതയുണ്ടാകണം. അണുകുടുംബ വ്യവസ്ഥ ആരംഭിച്ചതുമുതലാണ് ഇത്തരം പ്രശ്നങ്ങൾ വന്നുതുടങ്ങിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

SCROLL FOR NEXT