NEWSROOM

'ലോകത്ത് നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാൻ പ്രാപ്തരാകുക'; ചെഗുവേരയെ ഉദ്ധരിച്ച് ഭാവന

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഹണ്ട്' മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്


ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേരയേ ഉദ്ധരിച്ച് നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'എല്ലാത്തിനുമുപരിയായി ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാൻ എപ്പോഴും പ്രാപ്തരാകുക' എന്ന ചെഗുവേരയുടെ വാക്കുകളാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഹണ്ട്' മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിന്താമണി കൊലക്കേസിന് ശേഷം ഷാജി കൈലാസ് ഭാവനയെ നായികയാക്കി ഒരുക്കുന്ന ചിത്രമാണിത്. ഡോ. കീര്‍ത്തന എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ. ഓഫീസ് നിർവഹണം - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

SCROLL FOR NEXT