റിമ കല്ലിങ്കല്‍ 
NEWSROOM

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; പരാതിയുമായി നടി റിമ കല്ലിങ്കല്‍

ഇ-മെയില്‍ മുഖാന്തരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് റിമ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഒരു കൂട്ടം പേര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

ഇ-മെയില്‍ മുഖാന്തരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് റിമ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതിച്ഛായ മോശമാക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു.

നേരത്തെ , നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ റിമ നിയമനടപടി സ്വീകരിച്ചിരുന്നു.

SCROLL FOR NEXT