NEWSROOM

നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്

മെട്രോ സ്‌റ്റേഷനു സമീപത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് തൊഴിലാളികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


മുംബൈയിൽ മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നടി ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് മടങ്ങുന്ന വഴിയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മെട്രോ സ്‌റ്റേഷനു സമീപത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് തൊഴിലാളികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു.

മുംബൈയിലെ കാണ്ടിവ്ലിയിൽ വെച്ചാണ് നടി ഓടിച്ചിരുന്ന ഹ്യൂണ്ടായ് വെർണ കാർ നിയന്ത്രണം വിട്ടത് തൊഴിലാളികളെ ഇടിച്ചിട്ടത്. അപകടത്തിൽ ഊർമിള കോത്താരെയ്ക്കും ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധ മൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

SCROLL FOR NEXT