NEWSROOM

നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് പീഡനം; വടകര സ്വദേശിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍

വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വടകരയിൽ നടുവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം. പ്രതിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറിനെയാണ് യുവതിയുടെ പരാതിയിൽ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ലൈംഗിക പീഡനക്കേസ്; ബാലചന്ദ്ര മേനോന്‍റെ ഇടക്കാല മുന്‍കൂർ ജാമ്യം തുടരും

വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്‍റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചായിരുന്നു പീഡനം. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT