വിവാദങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ ക്രമസമാധാന ചുമതല ഒഴിഞ്ഞ് എഡിജിപി എം.ആർ അജിത് കുമാർ. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കിയത്. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു.
അതേസമയം, ബറ്റാലിയൻ എഡിജിപി സ്ഥാനത്ത് അജിത് കുമാർ തുടരും. ക്രമസമാധാന ചുമതല നൽകിയിട്ടുള്ള പുതിയ എഡിജിപി മനോജ് എബ്രഹാമാണ്. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിലേക്കെത്തിയത്. സർക്കാർ നടപടി വൈകിയതോടെ ഘടകക്ഷിയായ സിപിഐ അടക്കം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Also Read: എഡിജിപിയെ മാറ്റി നിർത്തിയതിൽ സിപിഐക്ക് സന്തോഷം; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം: ബിനോയ് വിശ്വം