NEWSROOM

ശബരിമല അവലോകന യോഗം ;എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി, പങ്കെടുത്തത് ഡിജിപിയും ഇൻ്റലിജൻസ് , ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിമാരും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ നിന്നാണ് എഡിജിപിയെ മാറ്റി നിർത്തിയത്.

Author : ന്യൂസ് ഡെസ്ക്

ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ നിന്നാണ് എഡിജിപിയെ മാറ്റി നിർത്തിയത്.  യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ, ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവർക്കൊപ്പം ഡിജിപിയും ഇൻ്റലിജൻസ്, ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.  

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല ദര്‍ശനം ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം അനുവദിക്കാനാണ് തീരുമാനം. ദിവസേന 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും യോഗം തീരുമാനിച്ചു. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും.

കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

SCROLL FOR NEXT