NEWSROOM

ഒടുവില്‍ ഔട്ട് ! എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു

Author : ന്യൂസ് ഡെസ്ക്


എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം.ആർ. അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പി.വി. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത്, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളിലാണ് ഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത്. ഞായറാഴ്ച രാത്രി വൈകിയും എഡിജിപിയെ പുറത്താക്കാനുള്ള തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തിയിരുന്നു. 

SCROLL FOR NEXT