NEWSROOM

ഇടുക്കിയില്‍ ആദിവാസി യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു

അമ്മയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


ഇടുക്കിയില്‍ ആദിവാസി യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു. ഇടമലക്കുടി സ്വദേശിയായ 22 കാരിയായ യുവതിയാണ് ആശുപത്രിയിലേക്ക് പോകുന്നവഴി പ്രസവിച്ചത്. വരുന്ന 22-ാം തീയതിയായിരുന്നു ഇവര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റാവാനുള്ള തീയതി നല്‍കിയിരുന്നു.

അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം നിശ്ചയിച്ചിരുന്നത്. ഇടമലക്കുടിയില്‍ നിന്നുള്ള യാത്ര ബുദ്ധിമുട്ടേറിയതായതിനാല്‍ യുവതിയും കുടുംബവും നേരത്തെ തന്നെ മാങ്കുളം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

യുവതിക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്നാണ് ഉച്ചയോടെ അമ്മയ്‌ക്കൊപ്പം ജീപ്പില്‍ ആശുപത്രിയിലേക്ക് ഇറങ്ങിയത്. യാത്രാമധ്യേ വേദന കലശലാവുകയും യുവതി പ്രസവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

SCROLL FOR NEXT