അട്ടപ്പാടിയില്‍ നിന്നും കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. മുരുകന്‍, കാക്കന്‍(കൃഷ്ണന്‍) എന്നിവരുടെ മൃതദേഹമാണ്കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടക്കാടിന് സമീപവും, അടുത്തയാളുടേത് സ്വര്‍ണഗദയില്‍ നിന്നുമാണ് കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും.
പുതൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്നു കുറുംബ വിഭാഗത്തില്‍പെട്ട മുരുകന്‍. നാല് ദിവസം മുന്‍പാണ്, മൂന്ന് ദിവസത്തെ അവധിക്ക് എടവാണി ഊരിലുള്ള കാക്കന്റെ വീട്ടിലേക്ക് പോയതായിരുന്നുഇരുവരും. നാല് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടുകയും,വനംവകുപ്പും പൊലീസും ചേര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തു.
തുടര്‍ന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.മേലെപൂതയാര്‍ വഴി യാത്ര ചെയ്തിരുന്ന ഇവര്‍ക്ക്, പുഴ മുറിച്ചുകടന്ന് വേണമായിരുന്നു വീട്ടിലേക്ക് പോകാന്‍. കനത്ത മഴ തുടരുന്നതിനാല്‍ കരകവിഞ്ഞ് ഒഴുകിയിരുന്നപരകാര്‍ പുഴ കടക്കുന്നതിനിടെ അപകടത്തില്‍ പെട്ടതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.