പ്രതീകാത്മക ചിത്രം 
NEWSROOM

വീണ്ടും നിപ? മലപ്പുറത്ത് രോഗലക്ഷണങ്ങളോടെ 15 കാരൻ ചികിത്സയിൽ

കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനക്ക് അയച്ചു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് സൂചന.

നിപ സംശയത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് പേർ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ഉടൻ ചേരും. ഓൺലൈൻ ആയി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും ഉന്നതതല യോഗം.

SCROLL FOR NEXT