NEWSROOM

ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

എന്താണ് അപകടത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ല. സ്ഥിതിഗതികളോട് ഇന്ത്യൻ വ്യോമസേന ഇതുവരെ പ്രതികരിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇന്ന് തകർന്നുവീണു. അപകടത്തിന് മുൻപ് തന്നെ പൈലറ്റ് സുരക്ഷിതനായി വിമാനത്തിൽ നിന്ന് പുറത്ത് കടന്നതായാണ് വിവരം.

വൈകീട്ടോടെ ആഗ്രയിലെ സോങ്ക ഗ്രാമത്തിലെ ഒരു തുറസ്സായ മൈതാനത്ത് വിമാനം തീപിടിച്ച് കത്തുന്നതും, വിമാനത്തിൽ നിന്ന് അകന്നു മാറി അകലെ പ്രദേശവാസികളായ ആളുകൾ കൂടി നിൽക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ആളുകൾ എജക്ഷൻ സീറ്റിനോട് സാമ്യമുള്ള ഉപകരണങ്ങൾ കൈവശം വെച്ചിരിക്കുന്നതും കാണാം.

എന്താണ് അപകടത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ല. സ്ഥിതിഗതികളോട് ഇന്ത്യൻ വ്യോമസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT