NEWSROOM

ഗൾഫിലേക്ക് പോകുന്ന പ്രവാസികൾക്കായി പുതിയ ആനുകൂല്യം; സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്പ്രസ്

ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക.

Author : ന്യൂസ് ഡെസ്ക്

ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷിക്കുവാനുള്ള വാർത്തയാണ് എയർ ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചാണ് എയർ ഇന്ത്യ പ്രവാസികൾക്ക് ആശ്വാസം പകർന്നിരിക്കുന്നത്. ഇനി മുതൽ നാട്ടിൽ നിന്ന് 30 കിലോഗ്രാം ബാഗേജുമായി ഗള്‍ഫിലേക്ക് പോകാൻ സാധിക്കും. കഴിഞ്ഞ ദിവസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്.



20 കിലോവരെയായിരുന്നു ആദ്യം നാട്ടിൽ നിന്ന് ഗൾഫിലേക്ക് അനുവദിച്ചിരുന്ന ബാഗേജ് പരിധി. എന്നാൽ നാട്ടിലേക്കു വരുന്നവർക്ക് 30 കിലോഗ്രാം വരെ കൊണ്ടുവരാൻ കഴിയുമായിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക.

രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അറിയിച്ചു.






SCROLL FOR NEXT