NEWSROOM

ഓണം സ്‌പെഷ്യല്‍ ഓഫറുമായി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്കില്‍ ഇളവ്

സെപ്തംബര്‍ 06 മുതല്‍ 29 വരെയാണ് ഓഫര്‍ നിരക്കില്‍ ബുക്കിംഗ് സാധ്യമാവുക.

Author : ന്യൂസ് ഡെസ്ക്



ഓണത്തോടനുബന്ധിച്ച് യാത്ര ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ക്കാണ് യാത്രാ ഇളവ് പ്രഖ്യാപിച്ചത്.

ദുബായില്‍ നന്ന് 315 ദിര്‍ഹം (7202 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഇത് റൗണ്ട് ട്രിപ്പ് ആയാല്‍ 880 ദിര്‍ഹം (20122.05) രൂപയുമാകും. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 14,100 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. റൗണ്ട് ട്രിപ്പാണെങ്കില്‍ 25,955 രൂപയാണ് നല്‍കേണ്ടത്.


സെപ്തംബര്‍ 06 മുതല്‍ 29 വരെയാണ് ഓഫര്‍ നിരക്കില്‍ ബുക്കിംഗ് സാധ്യമാവുക. എട്ടു മുതല്‍ 29 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ഈ ഓഫറിന് കീഴില്‍ പരിമിതമായ സീറ്റുകള്‍ ലഭ്യമാണെന്ന് എയര്‍ ഇന്ത്യ അറിയിക്കുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് മാത്രമാണ് ഓഫര്‍ ബാധകമെന്നും എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കോംടാക്ട് സെന്റര്‍, അംഗീകൃത ട്രാവൽ ഏജന്റുമാര്‍ തുടങ്ങി എല്ലാ ചാനലുകളിലും വില്‍പ്പന തുറന്നിരിക്കുന്നുവെന്നും എയര്‍ ഇന്ത്യ പറയുന്നു.

SCROLL FOR NEXT