NEWSROOM

ഇന്ത്യാ- പാക് സംഘർഷത്തിൽ പ്രതിസന്ധി നേരിട്ട് എയർ ഇന്ത്യയും; വ്യോമാതിർത്തിയിലെ നിരോധനം ഒരു വർഷം തുടർന്നാൽ 5000 കോടിയുടെ നഷ്ടം

പാകിസ്ഥാൻ വ്യോമയാന പാത അടച്ചത് ഇന്ത്യൻ എയർലൈനുകൾക്ക് വെല്ലുവിളിയായി. നിലവിൽ ചില റൂട്ടുകളിൽ യാത്രാ സമയം മാത്രമല്ല ഇന്ധനച്ചെലവും കൂടുന്നത് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

പാക് വ്യോമാതിർത്തിയിലെ നിരോധനം ഒരു വർഷം തുടർന്നാൽ എയർ ഇന്ത്യ 5000 കോടി നഷ്ടം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. പാകിസ്താൻ വ്യോമപാത അടച്ചതിനാൽ സമയ ദൈർഘ്യവും ഇന്ധന ചെലവും വർധിച്ചതായി വിമാന കമ്പനി. ഉയർന്ന ഇന്ധന ചെലവ് വിമാന സർവീസുകളെ ബാധിക്കുമെന്നതിനാൽ നഷ്ടം ലഘൂകരിക്കാൻ സർക്കാർ സബ്സിഡി തേടി എയർ ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്ക് മറുപടിയായാണ് പാകിസ്ഥാൻ വ്യോമാതിർത്തി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അടച്ചിട്ടത്.

പാകിസ്ഥാൻ വ്യോമയാന പാത അടച്ചത് ഇന്ത്യൻ എയർലൈനുകൾക്ക് വെല്ലുവിളിയായി. നിലവിൽ ചില റൂട്ടുകളിൽ യാത്രാ സമയം മാത്രമല്ല ഇന്ധനച്ചെലവും കൂടുന്നത് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ പുതിയ വ്യോമയാന പാതയുടെ സാധ്യതകൾ തേടാനായിരുന്നു വിമാന കമ്പനികൾക്ക് കേന്ദ്രത്തിൻ്റെ നിർദേശം.

ഏപ്രിൽ 22 ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ദേശീയ സുരക്ഷാ ആശങ്കകളും ഇന്ത്യയുടെ സനീക നടപടികളിലും ആശങ്ക ഉയർന്നതോടെയാണ് ഏപ്രിൽ 24 ന് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങളുടെ വ്യോമാതിർത്തി അടച്ചത്. പടിഞ്ഞാറൻ വ്യോമാതിർത്തിയിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ബദൽ റൂട്ടുകൾ പരിഗണിക്കുവാനുള്ള നീക്കമാണ് പ്രതിരോധ, വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും ചേർന്ന് നടത്തുന്നത്.

SCROLL FOR NEXT