NEWSROOM

ചൂടുകാലത്ത് എസി ആശ്വാസമാണ്; ഇലക്ട്രിസിറ്റി ബിൽ വില്ലനായാലോ?

മുറിയുടെ വലിപ്പവും, സ്ഥലവും കാലാവസ്ഥയും മനസ്സിലാക്കിയതിന് ശേഷം അതിനനുസരിച്ച് എസി തെരഞ്ഞെടുക്കുക.

Author : ന്യൂസ് ഡെസ്ക്

ചൂടുകാലത്ത് അൽപം തണുപ്പിക്കാതെ ആളുകൾക്ക് നന്നായി ഉറങ്ങാൻ കഴിയില്ല.പലപ്പോഴും ഫാൻ പോരാതെ വരുന്ന സാഹചര്യങ്ങളുണ്ട്. അവിടെയാണ് ആളുകൾ എസിയെ ആശ്രയിക്കുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എസി വാങ്ങിവച്ചാൽ തന്നെ ഉപയോഗിക്കാൻ അൽപം മടിയാണ്.വൈദ്യുതി ബില്ലാണ് ഇവിടെ പ്രധാന വില്ലൻ. കുറ്റം പറയാൻ പറ്റില്ല. ഒരു ശരാശരി കുടുംബത്തിൻ്റെ സകല ബഡ്ജറ്റും തകർക്കാൻ ഒരു വൈദ്യുതി ബിൽ തന്നെ ധാരാളം.



ഇനിപ്പോ വൈദ്യുതി ബിൽ കൂടുമെന്ന് പേടിച്ച് എസി ഉപയോഗിക്കാൻ മടിച്ചിട്ട് കാര്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു എസി ഉപയോഗത്തിൽ ഒരു പരിധിവരെ വൈദ്യുതി ലാഭിക്കാം.

എസി വാങ്ങുന്നതു മുതൽ തന്നെ കാര്യങ്ങൾ ശ്രദ്ധിക്കണം.

  • വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാം. ബി.ഇ.ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന് നോക്കണം. 5 സ്റ്റാർ എസികളാണ് നല്ലത്.

    മുറിയുടെ വലിപ്പവും, സ്ഥലവും കാലാവസ്ഥയും മനസ്സിലാക്കിയതിന് ശേഷം അതിനനുസരിച്ച് എസി തെരഞ്ഞെടുക്കുക.

    അമിതമായി എസി കൂൾ ആവേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. അതായത് എസി ഘടിപ്പിച്ചിരിക്കുന്ന മുറിയിൽ ചൂട് ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണം. ഉദാഹരണത്തിന് ബൾബ്, മറ്റ് ലൈറ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കാം.

    എല്ലാ സമയവും എസി ഉപയോഗിക്കുന്ന രീതി ഒഴിവാക്കാം. അമിതമായി ചൂടില്ലാത്ത സമയങ്ങളിൽ ഫാൻ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

    എസി പ്രവർത്തിക്കുന്ന സമയങ്ങളിൽ മുറിയിലെ വാതിലും ജനാലകളും വെന്റിലേഷനുകളും പൂർണമായും അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ തണുപ്പ് പുറത്തേക്ക് പോകും, അതോടെ അധികം വൈദ്യുതി ഉപയോഗിക്കേണ്ടതായി വരും.

    എസിയുടെ ടെമ്പറേച്ചർ എപ്പോഴും മിതമായ ലെവലിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്. 24 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ സെറ്റ് ചെയ്ത് ഉപയോഗിക്കാം. ഓരോ തവണ ടെമ്പറേച്ചർ കൂട്ടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും.

    കൃത്യമായ ഇടവേളകളിൽ എസി പരിശോധിച്ച് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. എസിക്ക് തകരാറുകൾ സംഭവിച്ചാലും കറന്റ് ബില്ല് കൂടാൻ സാധ്യതയുണ്ട്.

    രണ്ടാഴ്ച്ച കൂടുമ്പോൾ എസിയുടെ ഫിൽറ്ററുകൾ അഴിച്ച് വൃത്തിയാക്കണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാൽ എസി ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.

SCROLL FOR NEXT