ആലപ്പുഴ കുട്ടനാട് സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ളവരാണ് സിപിഐ വിട്ട് സിപിഎമ്മില്‍ ചേക്കേറിയത്. നേരത്തെ സിപിഎം വിട്ട ഏതാനും പേരും തിരികെയെത്തി. പാര്‍ട്ടി വിട്ടെത്തിയവരെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിപിഐ ഏരിയ കമ്മിറ്റി നേതൃത്വത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്.