ഷീല 
NEWSROOM

കെഎസ്ഇബിയുടെ അനാസ്ഥ വഴിമുട്ടിച്ചു; പോരാട്ടത്തിനൊരുങ്ങി ഷീല

ആറുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിരിക്കെ അധികൃതരുടെ അനാസ്ഥയിൽ വീർപ്പുമുട്ടുകയാണ് ഷീലയും കുടുംബവും

Author : ന്യൂസ് ഡെസ്ക്


കെഎസ്ഇബിയുടെ അനാസ്ഥയില്‍ നിയമ പോരാട്ടം നടത്തുകയാണ് എറണാകുളം കാക്കനാട്ടെ ഷീലയും കുടുംബവും. സ്വന്തം പുരയിടത്തില്‍ അനുമതിയില്ലാതെ വൈദ്യുതി പോസ്റ്റിട്ട കെഎസ്ഇബി നടപടിക്കെതിരെയാണ് ഷീലയും കുടുംബവും നിയമ പോരാട്ടം നടത്തുന്നത്.

2013 ല്‍ വീട്ടുമുറ്റത്ത് സ്ഥാപിച്ച വൈദ്യുതി പോസ്റ്റില്‍ നിന്നാണ് ഷീലയുടെയും കുടുംബത്തിന്റെയും ദുരിതകഥ തുടങ്ങുന്നത്. വൈദ്യുതി പോസ്റ്റില്‍ നിന്ന് അപകടങ്ങള്‍ പതിവായതോടെ കെഎസ്ഇബിയിലും നഗരസഭയിലും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഷീല ആരോപിക്കുന്നു.

പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ ന്യായീകരണം വ്യാജമാണെന്ന് അറിഞ്ഞതോടെ ഷീല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിരിക്കെ അധികൃതരുടെ അനാസ്ഥയില്‍ വീര്‍പ്പുമുട്ടുകയാണ് ഷീലയും കുടുംബവും.ഇനിയും നീതി ലഭ്യമായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് ഷീല പറയുന്നത്.

SCROLL FOR NEXT