NEWSROOM

അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കാനുള്ള ഗൂഢാലോചന: എ.കെ. ബാലൻ

സിപിഎം പ്രവർത്തകർ പോയത് പ്രസംഗം കേൾക്കാൻ വേണ്ടിയാണ്. അവിടെ ഉണ്ടായിരുന്നെങ്കിൽ താനും പ്രസംഗം കേള്‍ക്കാന്‍ പോയേനെ എന്നും എ.കെ. ബാലൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അൻവറിനെതിരെ വിമർശനവുമായി എ.കെ. ബാലൻ. അൻവർ തീക്കൊള്ളി കൊണ്ട് തല ചെറിയുന്നുവെന്നും ആരോപണങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കാനുള്ള ഗൂഢലോചനയാണ് നടക്കുന്നതെന്നും എ.കെ. ബാലൻ ആരോപിച്ചു. സിപിഎം പ്രവർത്തകർ പോയത് പ്രസംഗം കേൾക്കാൻ വേണ്ടിയാണ്. അവിടെ ഉണ്ടായിരുന്നെങ്കിൽ താനും പ്രസംഗം കേള്‍ക്കാന്‍ പോയേനെ എന്നും എ.കെ. ബാലൻ പറഞ്ഞു.

എം.വി.ആറും ഗൗരിയമ്മയും കെ.പി.ആറും പാർട്ടി വിട്ടപ്പോൾ ഇതിനെ കാൾ കൂടുതൽ ജനക്കൂട്ടം ഉണ്ടായിരുന്നു. അവസാന കാലത്ത് ചുവപ്പ് കൊടി പുതച്ച് കിടക്കാനാണ് അവർ ആഗ്രഹിച്ചത്. അൻവറും അവസാനം ആ വഴി ആഗ്രഹിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.


മുഖ്യമന്ത്രി ബാപ്പയെ പോലെയെന്ന അൻവറിൻ്റെ പരാമർശത്തെ വിമർശിച്ച് ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തി കൊല്ലുമോയെന്നും രാമകൃഷ്ണൻ ചോദ്യം ഉന്നയിച്ചു. അൻവറിൻ്റ പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികം മാത്രമാണെന്നും സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

കേരളത്തിൽ മകൻ അച്ഛനെ കുത്തിക്കൊല്ലുന്ന സംഭവങ്ങൾ ഉണ്ടാകാറില്ലേയെന്നാണ് പി.വി. അൻവർ ചോദിച്ചത്. പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്നെ തള്ളിപ്പറഞ്ഞത് പാർട്ടിയാണും അൻവർ പറഞ്ഞു.

SCROLL FOR NEXT