NEWSROOM

പുഷ്പ 2 വിവാദം: ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് രണ്ട് കോടി ധനസഹായം നൽകുമെന്ന് അല്ലു അർജുൻ്റെ പിതാവ്

പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് രണ്ട് കോടിയാണ് അല്ലു അർജുൻ്റെ പിതാവ്, അല്ലു അരവിന്ദ് ധനസഹായം പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുൻ്റെ പിതാവ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് രണ്ട് കോടിയാണ് അല്ലു അർജുൻ്റെ പിതാവ്, അല്ലു അരവിന്ദ് ധനസഹായം പ്രഖ്യാപിച്ചത്. അല്ലു അരവിന്ദ് തന്നെയാണ് വിവരം അറിയിച്ചത്.

അല്ലു അർജുൻ ഒരു കോടി രൂപയും ബാക്കി ഒരു കോടി രൂപ സിനിമാ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും ചേർന്ന് നൽകുമെന്നും അല്ലു അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന യുവതിയുടെ മകൻ്റെ ഭാവി സുരക്ഷിതമാക്കാൻ കൂടിയാണ് പണമെന്നും അല്ലു അരവിന്ദ് പറഞ്ഞു. നേരത്തെ 25 ലക്ഷം രൂപ അല്ലു അർജുൻ കുടുംബത്തിന് കൈമാറിയിരുന്നു.

ചികിത്സയിലുള്ള ശ്രീതേജിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചും അല്ലു അരവിന്ദ് പ്രതികരണം നടത്തി. ശ്രീതേജിൻ്റെ വെൻ്റിലേറ്റർ നീക്കിയെന്നും കുട്ടി സ്വയം ശ്വസിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അല്ലു അരവിന്ദ് പറഞ്ഞു.

SCROLL FOR NEXT