ഉണ്ണി മുകുന്ദന്‍ നായകനായ മാർക്കോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ ആക്വിബ് ഫനാനാണ് പിടിയിലായത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. പ്രൈവറ്റ് മെസേജയച്ചാൽ സിനിമയുടെ ലിങ്ക് അയച്ച് തരാമെന്നായിരുന്നു പോസ്റ്റ്.
ALSO READ: 'വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രം'; മാർക്കോ 18 വയസിനു താഴെയുള്ളവരെയും കാണിക്കുന്നുവെന്ന് പരാതി
മാർക്കോയിലെ വയലന്‍സ് രംഗങ്ങളെ ചൊല്ലി സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ വലിയ തോതില്‍ ചർച്ചകള്‍ ഉയർന്നിരുന്നു. 'മോസ്റ്റ് വയലന്‍റ് ഫിലിം' എന്ന തരത്തിലാണ് സിനിമയുടെ പ്രമോഷന്‍ അടക്കം അണിയറ പ്രവർത്തകർ നടത്തിയത്.
ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രത്തിന്‍റെ നിർമാണം. ഉണ്ണി മുകുന്ദന്‍റെ ആദ്യ നൂറു കോടി ചിത്രമായി മാർക്കോ മാറിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.