ലൈസൻസ് ഇല്ലാതെ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി ആലുവ സ്വദേശി ഫസൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു സുരേന്ദ്രൻ ലൈസൻസ് ഇല്ലാതെ ട്രാക്ടർ ഓടിച്ചത്.
ALSO READ: ഒടുവിൽ കേസെടുത്ത് പൊലീസ്; പത്തനംതിട്ടയിൽ വയോധികയുടെ സ്വർണം നഷ്ടമായതിൽ വിശ്വാസ വഞ്ചന ചുമത്തി
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച സുരേന്ദ്രനെതിരെ മോട്ടോർ വാഹനവകുപ്പോ പൊലീസോ പിഴ ചുമത്തിയിരുന്നില്ല. സംഭവത്തിൽ ട്രാക്ടർ ഉടമയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് ഫസൽ കോടതിയെ സമീപിക്കുന്നത്.