NEWSROOM

ഗുസ്തിയില്‍ അമൻ സെഹ്‌റാവത്തിന് വെങ്കലം; പാരിസില്‍ ഇന്ത്യക്ക് ആറാം മെഡല്‍

പ്യൂര്‍ട്ടോറിക്കയുടെ ഡാരിയന്‍ ടോയ് ക്രൂസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍ സമ്മാനിച്ച് അമന്‍ സെഹ്‌റാവത്ത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമാണ് അമന്‍ നേടിയത്. പ്യൂര്‍ട്ടോറിക്കയുടെ ഡാരിയന്‍ ടോയ് ക്രൂസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം. ഇതിലൂടെ കന്നി ഒളിംപിക്സില്‍ തന്നെ മെഡല്‍ നേടുന്ന താരമായി അമന്‍ സെഹ്‌റാവത്ത് മാറി.

സെമിയില്‍ ലോക ഒന്നാം സീഡ് ജപ്പാൻ്റെ ഹിഗുച്ചി റേയോട് 10-0 ന് തോൽവി ഏറ്റുവാങ്ങിയ അമൻ വെങ്കല മെഡല്‍ പോരാട്ടത്തില്‍ 13-5ന് എതിരാളിയെ പരാജയപ്പെടുത്തി.  വിജയത്തോടെ 5 വെങ്കലവും 1 വെള്ളിയും ഉൾപ്പെടെ 6 മെഡലുകളായി ഇന്ത്യയുടെ മെഡൽ നേട്ടം ഉയര്‍ന്നു. 

SCROLL FOR NEXT