NEWSROOM

സമൂഹമാധ്യമങ്ങളിലാകെ അംബാനിക്കല്ല്യാണം; അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും കല്ല്യാണത്തിന് വൻ താരനിര

16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്ത പ്രമുഖർ പങ്കെടുത്തു.

Author : ന്യൂസ് ഡെസ്ക്

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും ഫാർമ വ്യവസായികളായ വീരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മകൾ രാധിക മർച്ചൻ്റും വിവാഹിതരായി. ജൂലൈ 12ന് രാത്രി 10.10നുള്ള ശുഭ മുഹൂർത്തതിലാണ് അനന്ത് അംബാനി രാധികയെ ജീവിത സഖിയായി സ്വീകരിച്ചത്. മുംബൈയിലെ അംബാനിയുടെ വസതിയിൽ നടന്ന ആഘോഷചടങ്ങുകൾ വിവിധ മേഖലകളിലെ പ്രമുഖരുടെ സംഗമവേദി കൂടിയായി. 16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്ത പ്രമുഖർ പങ്കെടുത്തു.

ഇന്ത്യയിൽ ആദ്യമായി ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് നവദമ്പതികൾക്ക് ആശംസകളും ട്വീറ്റ് ചെയ്തു. മുൻ യുകെ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൻ, ടോണി ബ്ലെയർ എന്നിവർ കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

കരൺ അർജുന്‍ എന്ന സിനിമയിലെ  ഭാംഗ്ര പാലേ എന്ന ഗാനത്തിന് ഷാരൂഖ് ഖാനും, സൽമാനും ഖാനും, ഷാഹിദ് കപൂറുൾപ്പെടെയുളള താരങ്ങൾ ചുവട് വച്ചു. അമിതാഭ് ബച്ചൻ കുടുംബത്തോടൊപ്പവും, ഹൃത്വിക് റോഷൻ, സെലിബ്രിറ്റി ദമ്പതികളായ രൺബീർ കപൂർ-ആലിയ ഭട്ട്, കത്രീന കൈഫ്-വിക്കി കൗശാൽ, സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. തെന്നിന്ത്യൻ താരങ്ങളായ രാംചരൺ ഭാര്യ ഉപാസന കമിനേനി, സൂര്യ -ജ്യോതിക, തമിഴ് സൂപ്പർ താരം രജ്നികാന്ത്, മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും വിവാഹ സന്തോഷത്തിൽ പങ്കെടുത്തു. മലയാളത്തിൽ നിന്നും പ്രിയ താരമായ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും ചടങ്ങിൽ പങ്കെടുത്തു.

ഫെയ്സ്ബുക് സ്ഥാപകൻ‌ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സും, പോപ് ഗായിക റിഹാന, ഡബ്യൂ ഡബ്യൂ ഇ താരം ജോൺ സീന, യുഎസ് ടെലിവിഷൻ താരം കിം കർദാഷിയാൻ തുടങ്ങിയവരും വിവാഹത്തിന് ആശംസകളുമായെത്തി. ബാന്ദ്രയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന വിവാഹ ആഘോഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, സൂര്യകുമാർ യാദവ് എന്നിവരും പങ്കെടുത്തു

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ, കേന്ദ്രമന്ത്രി രാംദാസഅത്താവലെ 

ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതോടെ അനന്ത്-രാധിക വിവാഹാഘോഷമാണ് സോഷ്യൽ മീഡിയയിലും..

SCROLL FOR NEXT