NEWSROOM

മിഠായിപൊതി പോലെ കെട്ടിക്കൂട്ടിയ ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ണിൽ നിന്നും മായുന്നില്ല; വിങ്ങിപ്പൊട്ടി ചൂരൽമല സ്വദേശി അമ്പിളി

ഈ സ്കൂൾ കെട്ടിട മുറി അവർക്കൊരിക്കലും വീടാകില്ല. നഷ്ട്ടപെട്ട രേഖകളുണ്ട്. അതെല്ലാം തിരിച്ച് കൊടുക്കണമെന്നും അമ്പിളി പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ചൂരൽ മലയിലെ ഉരുൾപൊട്ടലിനെ അതിജീവിച്ച് വന്നയാളാണ് അമ്പിളി. ചുരൽ മലയിലെ ദുരന്ത മുഖത്ത് നിന്ന് തലനാരിഴയ്ക്ക് ആണ് അമ്പിളിയും കുടുംബവും രക്ഷപ്പെട്ടത്. തുണികളിൽ പൊതിഞ്ഞെടുത്ത ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ണിൽ നിന്നും മായുന്നില്ലെന്ന് അമ്പിളി വേദനയോടെ പറയുന്നു. പുനരധിവാസം എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് അമ്പിളിയുടെ ആവശ്യം. മേപ്പാടി ജിഎച്ച്എസ്എസിലെ ക്യാമ്പിലാണ് അവരിപ്പോൾ.

മിഠായിപൊതി കെട്ടിക്കൂട്ടിയപോലെ ഉറ്റവരെയും ഉടയവരെയും കരുത്ത തുണിക്കുള്ളിൽ ചേർത്തുകെട്ടിയ കാഴ്ച. പറയുമ്പോഴൊക്കെയും അമ്പിളി വിങ്ങി. ദ്രുതഗതിയിലുള്ള പരിഹാരമാണ് വേണ്ടത്. രണ്ട് നിലയുള്ള ഈ സ്കൂൾ കെട്ടിട മുറി അവർക്കൊരിക്കലും വീടാകില്ല. നഷ്ട്ടപെട്ട രേഖകളുണ്ട്. അതെല്ലാം തിരിച്ച് കൊടുക്കണമെന്നും അമ്പിളി പറയുന്നു.

SCROLL FOR NEXT