NEWSROOM

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കുട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു

സദാനന്ദപുരത്ത് നടന്ന അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭാര്യയുമാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും കോഴി ലോറിയും കുട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അടൂർ ഏഴംകുളം സ്വദേശികളായ തമ്പി ( 65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. സദാനന്ദപുരത്ത് നടന്ന അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭാര്യയുമാണ് മരിച്ചത്.

നാല് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.

SCROLL FOR NEXT