കോഴിക്കോട് രാമനാട്ടുകരക്ക് സമീപം ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ട് രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കാക്കഞ്ചേരിയിലാണ് സംഭവം. എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് കോട്ടാശേരി സ്വദേശി ഷജിൽ കുമാർ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അര മണിക്കൂറോളം ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെടുകയായിരുന്നു.