പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലുകൾ ഇറാനിൽ. INS Tir, INS ശാർദുൽ, ICGS വീര എന്നി കപ്പലുകളാണ് ഇറാനിലെ ബന്ദർ അബ്ബാസിൽ എത്തിയത്. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിൻ്റെ ഭാഗമായാണ് സന്ദർശനമെന്ന് ഇന്ത്യ പ്രതികരിച്ചു.
ഐആർഐ നേവിയിലെ ഫസ്റ്റ് നാവൽ ഡിസ്ട്രിക്റ്റിലെയും ഇന്ത്യൻ നേവിയിലെയും പ്രമുഖരുടെ നേതൃത്വത്തിൽ സെറെ തുറമുഖത്തെത്തിയ കപ്പലിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യൻ നാവികസേനയും ഐആർഐ നാവികസേനയും തമ്മിലുള്ള പരസ്പര സഹകരണവും, സമുദ്ര സുരക്ഷയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ കപ്പലുകൾ ഏർപ്പെടും.
ALSO READ: ടെൽ അവീവിൽ വെടിവെപ്പ്, എട്ട് മരണം, ഒന്‍പത് പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് വിലയിരുത്തല്‍
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നാവികസേനയുടെ പരിശീലന കപ്പലുകൾ ഇറാനിലെത്തിയത്. ചൊവ്വാഴ്ച ഇസ്രേയിലിനെതിരെ 180 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. പിന്നാലെ ഇറാൻ ആക്രമണം അവസാനിപ്പിച്ചതായി അറിയിച്ചിരുന്നു. ഇതിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രയേലും അമേരിക്കയും പറഞ്ഞു.