NEWSROOM

മോഹന്‍ലാലിന് അസൗകര്യം; AMMA സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു

സംഘടനയുടെ പുതിയ ജനറല്‍ ബോഡി യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

താരസംഘടന AMMA യുടെ ഇന്ന് നടക്കാനിരുന്ന ഓണ്‍ലൈന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു. മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കമ്മിറ്റി നടത്താനിരുന്ന ഓൺലൈൻ യോഗം മാറ്റിവെച്ചത്. സംഘടനയുടെ പുതിയ ജനറല്‍ ബോഡി യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിദ്ദീഖ്, ബാബുരാജ് തുടങ്ങിയ ഭാരവാഹികള്‍ക്കെതിരെ ലൈംഗികപീഡനാരോപണം ഉയര്‍ന്നതോടെ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചിരുന്നു. ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും വരെ അഡ്ഹോക്ക് കമ്മിറ്റിയായി നിലവിലെ ഭരണസമിതി തുടരാനായിരുന്നു തീരുമാനം.

അതേസമയം, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജിയില്‍ സംഘടനക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. AMMAയ്ക്ക് സമാന്തരമായി അഭിനേതാക്കളുടെ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ AMMA അംഗങ്ങള്‍ സമീപിച്ചിരുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. 

SCROLL FOR NEXT