പ്രതീകാത്മക ചിത്രം 
NEWSROOM

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന 14കാരന്‍ രോഗമുക്തനായി

ജര്‍മനിയില്‍ നിന്ന് എത്തിച്ചതടക്കം അഞ്ച് മരുന്നുകളാണ് കുട്ടിക് നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ രോഗമുക്തനായി. പോണ്ടിച്ചേരിയിലേക്ക് പരിശോധനക്ക് അയച്ച സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. കുട്ടി നാളെ ആശുപത്രി വിടും. കോഴിക്കോട് തിക്കോടി സ്വദേശിയായ കുട്ടിക്കാണ് രോഗം ബാധിച്ചത്.

ജര്‍മനിയില്‍ നിന്ന് എത്തിച്ചതടക്കം അഞ്ച് മരുന്നുകളാണ് കുട്ടിക് നല്‍കിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. നേരത്തേ തന്നെ രോഗം സംശയിച്ചതിനാല്‍ ആദ്യഘട്ടം മുതല്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് കുട്ടിക്ക് നല്‍കിയത്. ഇത് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ സഹായിച്ചു. തിക്കോടി കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കാണിച്ചത്.


കഴിഞ്ഞ ദിവസം കണ്ണൂരില്‍ മൂന്നര വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടി.


രണ്ടര മാസത്തിനിടെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്.



SCROLL FOR NEXT