സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 12 വയസുകാരനാണ് അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുന്നു. കുട്ടി ഫറൂഖ് അച്ചംകുളത്തിൽ കുളിക്കാൻ പോയിരുന്നു. ഇവിടെ നിന്ന് രോഗബാധയേറ്റതാവാം എന്നാണ് നിഗമനം.
സൂക്ഷ്മ ജീവിയായ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുകയും അതുവഴി തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്‌തിഷ്ക ജ്വരം. അടുത്തിടെയും സംസ്ഥാനത്ത് ഈ രോഗം സ്ഥിരീകരിക്കുകയും മരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
updating...