NEWSROOM

യുവാവിന്റെ മരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമെന്ന് സംശയം; തിരുവനന്തപുരത്ത് നാല് പേര്‍ ചികിത്സയില്‍

കണ്ണറവിള സ്വദേശി അഖിലാണ് മരിച്ചത്. സമാനമായ ലക്ഷണങ്ങളോട് കൂടി നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര കണ്ണറവിളയിൽ യുവാവിൻ്റെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കണ്ണറവിള സ്വദേശി അഖിലാണ് കഴിഞ്ഞ മാസം 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവാവിൻ്റെ സ്രവത്തിൻ്റെ സാമ്പിളുകൾ ഇന്ന് വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും.

സമാനമായ ലക്ഷണങ്ങളോട് കൂടി നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ ഇവരുടെ തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 

അടുത്തിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് മരുന്നെത്തിച്ചിരുന്നു. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിനാണ് ജർമനിയിൽ നിന്നെത്തിച്ചത്. ആദ്യമായാണ് രാജ്യത്ത് മസ്‌തിഷ്‌ക ജ്വരത്തിൻ്റെ മരുന്നുകൾ വിദേശത്തു നിന്ന് എത്തിച്ചത്.

UPDATING...

SCROLL FOR NEXT