പ്രതീകാത്മക ചിത്രം 
NEWSROOM

അമീബിക്ക് മസ്തിഷ്ക ജ്വരം: രണ്ട് പേർ കൂടി ആശുപത്രിയിൽ

അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 12 വയസ്സുകാരൻ ഗുരുതര നിലയിൽ തുടരുന്നതിനിടെയാണ് ജില്ലയിൽ രണ്ടു പേരെ കൂടി രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് അമീബിക്ക് മസ്തിഷ്‌ക ജ്വര രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ കൂടി ആശുപത്രിയില്‍. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത് പയ്യോളി കീഴൂര്‍ കാട്ടുംകുളത്തില്‍ കുളിച്ച കുട്ടികള്‍ക്ക്. പള്ളിക്കര സ്വദേശിയായ പതിനാലുകാനെയും കീഴൂര്‍ സ്വദേശിയായ പത്തുവയസ്സുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 12 വയസ്സുകാരന്‍ ഗുരുതര നിലയില്‍ തുടരുന്നതിനിടെയാണ് ജില്ലയില്‍ രണ്ടു പേരെ കൂടി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പള്ളിക്കര സ്വദേശിയായ പതിനാലുകാരനും കീഴൂര്‍ സ്വദേശിയായ പത്തുവയസ്സുകാരനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനാലുകാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പത്തുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇരുവരും കീഴൂരിലെ കാട്ടുംകുളത്തില്‍ കുളിച്ചവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടികള്‍ സമീപത്തെ മറ്റ് ജലാശയങ്ങളിലും കുളിച്ചിട്ടുണ്ട് എന്നതിനാല്‍ അവിടുത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടി ആരോഗ്യവകുപ്പ് ശേഖരിച്ച് പരിശോധന നടത്തും.

രോഗലക്ഷണങ്ങളോടെ എത്തിയ കുട്ടികളുടെ ശരീരസ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്താന്‍ കഴിയൂ. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

SCROLL FOR NEXT