NEWSROOM

മഹാരാഷ്ട്ര താനെയിൽ 11 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

പ്രതികളിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അംബ‍ർനാഥിൽ 11 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അംബർനാഥ് പൊലീസ് ആറ് പ്രതികളെ കസ്റ്റഡിയിലെടുത്തു, അതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

പ്രതിയായ പെൺകുട്ടി 11 വയസുകാരിയെ ഒരു സമീപപ്രദേശത്തേക്ക് പോകാനായി വിളിക്കുകയും, അവിടെ മറ്റ് പ്രതികൾ കാത്തിരിക്കുകയുമായിരുന്നു. അവിടെ വെച്ച് മുഖ്യപ്രതി ഓട്ടോറിക്ഷയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നു. ആക്രമണത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും, പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു.

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ സംഹിത പ്രകാരം, പ്രതികളുടെ പേരിൽ ബലാത്സംഗക്കേസും, പോക്സോയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും, അംബർനാഥ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.

SCROLL FOR NEXT