NEWSROOM

പേരാമ്പ്രയിൽ SFI-MSF സംഘർഷം; ഗുണ്ട് പൊട്ടി 11 കാരൻ്റെ കണ്ണിന് പരുക്കേറ്റു

സംഘർഷത്തിടെ പേരാമ്പ്ര സിഐ ജംഷിദിനും, സിപിഒ സജിത്തിനും പരുക്കേറ്റു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പേരാമ്പ്രയിൽ SFI-MSF സംഘർഷം. ഗുണ്ട് പൊട്ടി 11കാരൻ്റെ കണ്ണിന് പരുക്കേറ്റു.  പന്തരിക്കര എടക്കുടി മീത്തൽ മുഹമ്മദ് ഹംദാനാണ് പരുക്കേറ്റത്.  ഉമ്മ അൻസിലക്കൊപ്പം മരുന്ന് വാങ്ങി മടങ്ങവെയാണ് അപകടം. സംഘർഷത്തിടെ പേരാമ്പ്ര സിഐ ജംഷിദിനും, സിപിഒ സജിത്തിനും പരുക്കേറ്റു. ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കോളേജ് തെരത്തെടുപ്പിൻ്റെ വിജയാഹ്ലാദ പ്രകടനം പേരാമ്പ്ര ചേനോളി റോഡിന് സമീപമെത്തിയപ്പോഴായിരുന്നു സംഘർഷം.

SCROLL FOR NEXT