NEWSROOM

തൊണ്ടയിൽ അടപ്പ് കുടുങ്ങി കോഴിക്കോട് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു

നിസാറിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് പൊക്കുന്നിൽ തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ആദ്യ കുഞ്ഞും മരിച്ചിരുന്നു. 2023ൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് 14 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്.

രണ്ടു മരണങ്ങളും നടന്നത് നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ്. നിസാറിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇബാദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടുന്ന മുറയ്ക്ക് തുടർ നിയമ നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.

SCROLL FOR NEXT