NEWSROOM

മലമുകളില്‍ വിള്ളല്‍ കണ്ടു; ഒരു വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്ന് ദൃക്‌സാക്ഷി

മുണ്ടക്കൈ ദുരന്തവും ഇത്തരത്തിൽ അടുത്തു നിന്നും അകലെ നിന്നും കണ്ട ഒരാളുണ്ട്

Author : ന്യൂസ് ഡെസ്ക്

ഏതു ദുരന്തത്തിനും പ്രകൃതി ഒരു ദൃക്സാക്ഷിയെ എങ്കിലും കരുതിവെക്കും. മുണ്ടക്കൈ ദുരന്തവും ഇത്തരത്തിൽ അടുത്തു നിന്നും അകലെ നിന്നും കണ്ട ഒരാളുണ്ട്.

ആദിവാസിയായ ചേനൻ ഒരു വർഷത്തോളമായി ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉരുൾ പൊട്ടൽ പ്രതീക്ഷിച്ചതായിരുന്നു. ഇനിയും ഉരുൾ പൊട്ടും. മലമുകളിൽ വിള്ളൽ കണ്ടിട്ടുണ്ട്. പക്ഷേ ഒരു വർഷമായി താൻ നൽകിയ മുന്നറിയിപ്പുകൾക്ക് ഉദ്യോഗസ്ഥർ ആരും വില നൽകിയില്ലെന്നും ചേനൻ പറയുന്നു.

SCROLL FOR NEXT