NEWSROOM

ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കും; മാസ്റ്റർ പ്ലാൻ തയ്യാറെന്ന് എം.കെ സ്റ്റാലിൻ

2000 ഏക്കർ ഭൂമിയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഒരു വര്‍ഷം 30 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും, 2000 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇലക്ട്രോണിക്, ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് ഘടക നിര്‍മാണത്തിന്റെ കേന്ദ്രമായിരുന്ന ഹൊസൂര്‍ ഇപ്പോള്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെയും അനുബന്ധ ഘടക നിര്‍മാണത്തിന്റെയും ഹോട്ട്സ്പോട്ടായി മാറുകയാണ്. അതുകൊണ്ട് തന്നെ ഹൊസൂരില്‍ ഒരു വിമാനത്താവളം നിര്‍മ്മിക്കേണ്ടതും നഗരത്തെ ഒരു പ്രധാന സാമ്പത്തിക വളര്‍ച്ചാ നഗരമാക്കി വികസിപ്പിക്കേണ്ടതും അനിവാര്യമാണെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കായി ഹൊസൂരിലെ വ്യവസായികളും ആഭ്യന്തര യാത്രക്കാരും നിലവില്‍ ആശ്രയിക്കുന്നത് ബെംഗളൂരു വിമാനത്താവളത്തെയാണ്. ബെംഗളൂരുവില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രയും ഇവിടുത്തെ വര്‍ദ്ധിച്ചുവരുന്ന ബിസിനസ് ആവശ്യങ്ങളും കണക്കിലെടുത്ത് ഹൊസൂരില്‍ ഒരു വിമാനത്താവളം വേണമെന്ന ആവശ്യം നേരെത്തെ തന്നെ ഉയര്‍ന്നിരുന്നു. പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാദേശിക ജനതയ്ക്കും, ബിസിനസ്സിനും അതൊരു അനുഗ്രഹമാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT