NEWSROOM

പകുതി വിലക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടും പണം വാങ്ങാന്‍ നിര്‍ബന്ധിച്ചു; ആനന്ദ കുമാറിനെതിരെ അനന്തു കൃഷ്ണന്‍

ആനന്ദ കുമാര്‍ തുടര്‍ച്ചയായി തന്നോട് പണം വാങ്ങിയിരുന്നുവെന്നും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലില്‍ അനന്ദു കൃഷ്ണന്‍

Author : ന്യൂസ് ഡെസ്ക്

പകുതി വില തട്ടിപ്പില്‍ ആനന്ദ കുമാറിനെതിരെ ശക്തമായ മൊഴി നല്‍കി അനന്തു കൃഷ്ണന്‍. തന്നെ ചതിച്ചത് ആനന്ദ കുമാറാണെന്നാണ് ക്രൈം ബ്രാഞ്ചിനോട് അനന്തു കൃഷ്ണന്‍ വെൡപ്പെടുത്തിയത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടും പണം വാങ്ങാന്‍ ആനന്ദ കുമാര്‍ നിര്‍ബന്ധിച്ചുവെന്ന് അനന്തു കൃഷ്ണന്‍ പറഞ്ഞു.

ആനന്ദ കുമാര്‍ തുടര്‍ച്ചയായി തന്നോട് പണം വാങ്ങിയിരുന്നുവെന്നും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലില്‍ അനന്ദു കൃഷ്ണന്‍ വെളിപ്പെടുത്തി. പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങിയത്.

കഴിഞ്ഞ ദിവസം പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. 37 കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്. ക്രൈം ബ്രാഞ്ച് എഡിജിപിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെ എല്ലാവരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടും. 

SCROLL FOR NEXT