NEWSROOM

പെറുവിൽ 1300 വർഷം മുൻപ് വനിത ഭരിച്ച രാജ്യം; പുരാതന മോഷെ സംസ്കാരത്തിൻ്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ

കിരീടം ധരിച്ച ഒരു സ്ത്രീ സന്ദർശകരെ സ്വീകരിക്കുന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച തൂണുകളുള്ള സിംഹാസന മുറിയാണ് വിദഗ്ദർ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

പെറുവിൽ 1300 വർഷം മുൻപ് ശക്തയായ വനിത ഭരിച്ച രാജ്യം കണ്ടെത്തി ഗവേഷകർ. എഡി ഏഴാം നൂറ്റാണ്ടിലുണ്ടായിരുന്ന പുരാതന മോഷെ സംസ്കാരത്തിൻ്റെ അവശേഷിപ്പുകളാണെന്നാണ് നിഗമനം.

ALSO READ: 'ചെയ്തത് തെറ്റ്, വലിയ വില നൽകേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

കിരീടം ധരിച്ച ഒരു സ്ത്രീ സന്ദർശകരെ സ്വീകരിക്കുന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച തൂണുകളുള്ള സിംഹാസന മുറിയാണ് വിദഗ്ദർ കണ്ടെത്തിയത്. മോഷെയുടെ പുരാവസ്തു രേഖയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരു സവിശേഷമായ കണ്ടെത്തലാണ് രാജ്ഞിയുടെ സിംഹാസന മുറി. ചുമർച്ചിത്രങ്ങളുടെ സ്വഭാവമനുസരിച്ച് സ്ത്രീയായിരുന്നു ഭരണകർത്താവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

പച്ചക്കല്ലുകൾ, നേർത്ത നൂലുകൾ, കൂടാതെ മനുഷ്യൻ്റെ മുടി പോലും ആദ്യ ഖനനത്തിലൂടെ കണ്ടെത്തി . തെളിവുകളെല്ലാം പനമാർക്കയിലെ ഏഴാം നൂറ്റാണ്ടിലെ മോഷെ സംസ്ക്കാരത്തിലെ ഒരു വനിതാ നേതാവിലേക്കാണ് വിരൽ ചൂണ്ടുന്നത്.


മാത്രമല്ല, പാനപാത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന സ്ത്രീ, തുണിത്തരങ്ങൾ വഹിക്കുന്ന പുരുഷൻമാരുടെ ഘോഷയാത്ര , തുടങ്ങിയ ചുമർ ചിത്രങ്ങളും കാണാം. മറ്റൊരു പ്രത്യേകത, ഈ പ്രദേശത്തിൻ്റെ എല്ലാം ഭാഗങ്ങളും ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നതാണ്. വടക്കുപടിഞ്ഞാറൻ പെറുവിലെ തീരദേശ താഴ്‌വരകളിൽ മോഷെ സംസ്‌കാരം നിലനിന്നിരുന്ന എഡി ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണിതെന്ന് വിദഗ്ധർ കരുതുന്നത്.

SCROLL FOR NEXT