NEWSROOM

തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.

ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചു. ഇതോടെ തിരക്ക് അനിയന്ത്രിതമാവുകയും, അപകടമുണ്ടാവുകയുമായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഏകാദശി ദർശനത്തിന് ടോക്കണെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. കൗണ്ടറിൽ ടോക്കൺ എടുക്കുന്നതിനിടെ 60ഓളം പേർ മീതയ്ക്ക് മേൽ വീണതായി ദൃക്‌സാക്ഷികൾ പറയുന്നു. ആംബുലൻസ് ഡ്രൈവർമാരെത്താതായത് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാക്കിയതായി നാട്ടുകാർ ആരോപിച്ചു.

SCROLL FOR NEXT