ഇരിവേരി സർവീസ് സഹകരണ ബാങ്ക് 
NEWSROOM

കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്ത് ലക്ഷത്തിന്‍റെ പത്ത് വായ്‌പകൾ വരെയാണ് ഒരു ദിവസം ബാങ്കിൽ നിന്നും അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുളള ബാങ്കില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ്. ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിലാണ് വലിയ തട്ടിപ്പ് നടന്നത്. പത്ത് ലക്ഷത്തിന്റെ പത്ത് വായ്പകള്‍ വരെയാണ് ഒരു ദിവസം ബാങ്കില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ വായ്പകളെല്ലാം കൈമാറിയത് ഒരു വ്യക്തിക്കായിരുന്നു.

ജാമ്യക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ലോണ്‍ നല്‍കിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ബാങ്ക് മാനേജരെയും സെക്രട്ടറിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. 2019ല്‍ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ക്രമക്കേട്.

തട്ടിപ്പ് പുറത്തുവന്നതോടെ ഇതില്‍ മുന്‍ ഭരണസമിതിയ്ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. ബാങ്ക് ഭരണസമിതി, ജീവനക്കാരെ ബലിയാടാക്കുന്നു എന്ന വിമര്‍ശനവും ശക്തമാണ്.

SCROLL FOR NEXT