സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വീണ്ടും മരണം. ഇന്ന് രാവിലെയോടെയാണ് അഞ്ചരമാസം പ്രായമുള്ള ആൺകുട്ടി മരിച്ചത്. മരണ കാരണം എന്താണന്ന് വ്യക്തമായിട്ടില്ല.
ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാണിത്. ഫെബ്രുവരി 28 നാണ് രണ്ടര മാസം പ്രായമുള്ള മറ്റൊരു കുട്ടി മരിച്ചത്.