NEWSROOM

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്: രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മണിപ്പൂരിലെ കാക്കിംഗ് ജില്ലയിൽ വച്ച് ഇരുവർക്കും വെടിയേറ്റത്

Author : ന്യൂസ് ഡെസ്ക്


മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. ബിഹാറിൽ നിന്നുള്ള രണ്ട് അതിഥി തൊഴിലാളികളാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. നിർമാണതൊഴിലാളികളായ സുനലാൽ കുമാർ (18), ദശരത് കുമാർ (17) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരിലെ കാക്കിംഗ് ജില്ലയിൽ നിന്നാണ് ഇരുവർക്കും വെടിയേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. എന്നാൽ ആരാണ് ആക്രമണം നടത്തിയത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT