NEWSROOM

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യം; ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരി

സെഷന്‍സ് കോടതി ഉത്തരവിനെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

Author : ന്യൂസ് ഡെസ്ക്


മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരിയായ നടി. സെഷന്‍സ് കോടതി ഉത്തരവിനെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

ALSO READ : മുകേഷിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി ആഭ്യന്തര വകുപ്പിൻ്റെ ഇടപെടല്‍



ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എം. മുകേഷ് , ഇടവേള ബാബു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് രഹസ്യവാദം നടത്തിയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

നടിയുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതി കെട്ടിച്ചമച്ചതാണെന്നും തന്റെ രാഷ്ട്രീയ-സിനിമാ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചന ആണെന്നും മുകേഷ് പറഞ്ഞിരുന്നു.

SCROLL FOR NEXT