NEWSROOM

ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി

ചോദ്യങ്ങള്‍ ചോര്‍ന്നതില്‍ ഷുഹൈബിന് പങ്കുണ്ടെന്ന് വ്യക്തത വരുത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

Author : ന്യൂസ് ഡെസ്ക്

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. ചോദ്യങ്ങള്‍ ചോര്‍ന്നതില്‍ ഷുഹൈബിന് പങ്കുണ്ടെന്ന് വ്യക്തത വരുത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഷുഹൈബിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍, ഗൂഢാലോചനാകുറ്റം നിലനില്‍ക്കില്ലെന്നും, ചോദ്യപേപ്പറിന്റെ കസ്റ്റോഡിയന്‍ സര്‍ക്കാരാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഒരാള്‍ മാത്രമല്ല, പ്രവചനം നടത്തിയത്. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും നേരത്തെ ചോദ്യങ്ങള്‍ വന്നിരുന്നു. ഇതടക്കം ചേര്‍ത്താണ് എംഎസ് സൊല്യൂഷന്‍ ചോദ്യങ്ങളുടെ വീഡിയോ തയ്യാറാക്കിയത്. നിയമ വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല.

വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ചില സ്വകാര്യ പ്ലാറ്റ്‌ഫോമുകളില്‍ എയ്ഡഡ് അധ്യാപകര്‍ ആണ് ക്ലാസെടുക്കുന്നത്. ഇതേ കുറിച്ച് അന്വേഷണം നടത്താത്തത് ദുരൂഹമാണ്. ഒരാള്‍ക്ക് മാത്രമായി ഗൂഢാലോചന നടത്താനാകില്ല. അപ്പുറത്തുള്ള ആള്‍ ആരെന്ന് വ്യക്തമാക്കുന്നില്ല. വലിയ ടീമുകളെ കാണുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. ചോദ്യപേപ്പറിന്റെ കസ്റ്റോഡിയന്‍ സര്‍ക്കാരാണ്. സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുമാണ്. ചോദ്യം ചോര്‍ന്നെങ്കില്‍ ഇവര്‍ക്കും പങ്കുണ്ടാകില്ലെയെന്നും ഷുഹൈബ് കോടതിയില്‍ വാദിച്ചു.

SCROLL FOR NEXT