NEWSROOM

'ഐ ആം ഗെയിമില്‍' ദുല്‍ഖറിനൊപ്പം പെപ്പെ; അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍

നഹാസ് ഹിദായത്തും പെപ്പെയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഐ ആം ഗെയിം

Author : ന്യൂസ് ഡെസ്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ദുല്‍ഖറിന്റെ 40-ാമത്തെ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസും കേന്ദ്ര കഥാപാത്രമായി എത്തുന്നു. താരത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

നഹാസ് ഹിദായത്തിന്റേത് തന്നെയാണ് ഐ ആം ഗെയിമിന്റെ കഥ. സജീര്‍ ബാബ, ബിലാല്‍ മൊദു, ഇസ്മായില്‍ അബൂബക്കര്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കും. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മഷര്‍ ഹംസ, റോണക്സ് സേവിയര്‍ എന്നിവരും അണിയറ പ്രവര്‍ത്തകരാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി ഒരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് ഐ ആം ഗെയിം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രശംസയും ബോക്സ് ഓഫീസില്‍ വന്‍ വിജയവുമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അതേസമയം ദാവീദാണ് അവസാനമായി റിലീസ് ചെയ്ത പെപ്പെയുടെ ചിത്രം. ചിത്രത്തില്‍ താരം കേന്ദ്ര കഥാപാത്രമായിരുന്നു. 2025 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. നഹാസ് ഹിദായത്തും പെപ്പെയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഐ ആം ഗെയിം. നഹാസിന്റെ ആദ്യ ചിത്രമായ ആര്‍ഡിഎക്‌സിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചത്.

SCROLL FOR NEXT